KOYILANDY DIARY.COM

The Perfect News Portal

വൈദ്യുതി പ്രതിസന്ധി: ഉന്നതതല യോഗം ഇന്ന്

.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോ‌ർഡിട്ടിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 6000 മെഗാവാട്ടിൽ എത്തിയിരുന്നു. ചൂട് കൂടിയതും എൽപിജി പ്രതിസന്ധിയുമാണ് വൈദ്യുതി ഉപഭോഗം കുത്തനെ കൂടാൻ കാരണമായത്.

 

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നാണ് വിവരം. ആഭ്യന്തര ഉൽപാദനം കൂട്ടുന്നതും ചർച്ചയാകും. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംസ്ഥാനത്ത വൈദ്യുതിയുടെ ആവശ്യകത 6012 മെഗാവാട്ട് പിന്നിട്ടത്. ആദ്യമായിട്ടാണ് ഉപഭോ​ഗം 6000 മെഗാവാട്ട് താണ്ടുന്നത്. ക‍ഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം എട്ട് ലക്ഷം യൂണിറ്റിന്റെ വർധനവാണ് രേഖപ്പെടുത്തിയെന്നാണ് കെഎസ്ഇബി നൽകുന്ന വിവരം. വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു.

Advertisements
Share news
error: Content is protected !!