KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പടക്കംപൊട്ടിക്കുന്നതിനിടെ പരിക്കേറ്റ് വിദ്യാർത്ഥി മരിച്ചു

കൊയിലാണ്ടിയിൽ പടക്കംപൊട്ടിക്കുന്നതിനിടെ പരിക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി കൊരയങ്ങാട് എടക്കോടൻകണ്ടി അദ്വൈത് (16) ആണ് മരിച്ചത്. അനീഷിൻ്റെയും നിഷയുടെയും മകനാണ്. വിഷു ആഘോഷത്തിനിടെ ഗുണ്ടിന് തീ കൊടുത്ത് എറിയുന്നതിനിടെ പൊട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് ഇൻക്വസ്റ്റ് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. സഹോദരൻ: അർജുൻ.
Share news
error: Content is protected !!