സ്വർണവില വർധിച്ചു. 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടുകൂടി ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 14,025 രൂപയാണ്. 75 രൂപയുടെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിൻ്റെ വില മാറിയിരുന്നു. 1,11,600 രൂപയായിരുന്നു ഇന്നലത്തെ ഒരു പവൻ്റെ വില.