KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു

.

സംസ്ഥാനത്ത് 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐഎഎസ് ചെയർമാനായ കമ്മീഷനിൽ ശോഭ വി ആർ ആണ് സെക്രട്ടറി. അഡ്വ. എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളാണ്.

 

ധനകാര്യ വകുപ്പിൽ നിന്നുള്ള 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള വിശദമായ പ്രൊഫോമ കമ്മിഷൻ തയ്യാറാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനാവശ്യമായ നടപടികളിലാണ് കമ്മീഷൻ.

 

Share news
error: Content is protected !!