KOYILANDY DIARY.COM

The Perfect News Portal

പിന്‍ഭാഗത്ത് കടിക്കാന്‍ ശ്രമിച്ച പാന്പില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് നടത്തിയ പരാക്രമം!! വീഡിയോ

https://youtu.be/LWnDlZiTs-4

ഡല്‍ഹി: പിന്‍ഭാഗത്ത് കടക്കാന്‍ ശ്രമിച്ച പാന്പില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് നടത്തിയ പരാക്രമമാണ് ഇപ്പോള്‍ യൂ ട്യൂബില്‍ തരംഗമായിരിക്കുന്നത്. ഒരു തായ്ലാന്‍ഡ് യുവാവിനെയാണ് പാന്പ് പിന്‍ഭാഗത്ത് കടിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചത്. പിന്നില്‍ കടിച്ചുതൂങ്ങുന്ന പാന്പുമായി ഒരു ഇന്‍റനെറ്റ് കഫെ എന്ന തോന്നുന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറിയ യുവാവ് പാന്പിന്‍റെ പിടിവിടുവിക്കുന്നതിനായി നിലത്ത് കിടന്ന് ഉരുണ്ടു.

പാന്പിനെ കണ്ടതോടെ കഫെയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും വെപ്രാളത്തിലായി. കസേരയുടെയും ടേബിളിന്‍റെയും മുകളില്‍ കയറി രക്ഷപ്പെടാനുള്ള ഇവരുടെ ശ്രമവും ചിരിപടര്‍ത്തും.

അതേസമയം, യുവാവിനെ വിട്ട പാന്പ് എവിടെപ്പോയി എന്ന് വീഡിയോയില്‍ വ്യക്തമല്ല. തായ്ലാന്‍ഡിലെ വെസ്റ്റ് ചായ് ചാന്‍ ജില്ലയില്‍ ഈ മാസം എട്ടിന് നടന്ന സംഭവമാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!