KOYILANDY DIARY

The Perfect News Portal

കൊല്ലത്ത്‌ കെ.എസ്.ആര്‍.ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു

കൊല്ലം: പുനലൂര്‍ ചെങ്കോട്ട പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവറും അതിലെ യാത്രക്കാരായ രണ്ടു പേരുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടിസിയും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *