KOYILANDY DIARY.COM

The Perfect News Portal

ഇമാന്‍ അഹമദിെന്റ ഭാരം 242 കിലോ കുറഞ്ഞു

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈജിപ്തുകാരിയായ ഇമാന്‍ അഹമദിെന്റ ഭാരം 242 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 490 കിലോ ഉണ്ടായിരുന്ന ഇവര്‍ മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ഭാരം കുറക്കുന്നതിനായുള്ള ചികിത്സ നടത്തുന്നത്.

ഫെബ്രുവരി 11ാം തിയതി പ്രത്യേകം തയാറാക്കിയ വിമാനത്തിലാണ് ഇമാന്‍ ചികില്‍സക്കായി മുംബൈയിലെത്തിയത്. കുറഞ്ഞ കലോറിയിലുള്ള ദ്രവരൂപത്തിലുള്ള ഭക്ഷണത്തിലൂടെ ആദ്യ മാസത്തില്‍ തന്നെ 100 കിലോയോളം തൂക്കം കുറച്ചിരുന്നു.

മാര്‍ച്ച് ഏഴിന് ഇമാനെ ലാേപ്രാസ്‌കോപിക് സ്‌ളീവ് ഗാസ്‌ട്രെക്‌റ്റോമി എന്ന ചികിത്സാ രീതിക്കും വിധേയയാക്കിയിരുന്നു. ഇതിലൂടെ മാര്‍ച്ച് 29 ന് ഇവരുടെ തൂക്കം 340 കിലോ ആയി കുറഞ്ഞു. ഭക്ഷണം വായിലൂടെ നല്‍കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ട്യൂബിലൂടെയാണ് ഇമാന് ഭക്ഷണം നല്‍കുന്നത്.

ഇമാന് ഉടന്‍ നടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ മുഫാസല്‍ ലഖ്ദവാല അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!