KOYILANDY DIARY.COM

The Perfect News Portal

യുദ്ധവിരുദ്ധ ജ്വാല സംഘടിപ്പിച്ചു

.
കൊയിലാണ്ടി പശ്ചിമേഷ്യയെ കുരുതിക്കളമാക്കുന്ന അമേരിക്ക, ഇസ്രയേൽ യുദ്ധ ഭീകരതക്കെതിരെ സിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ യുദ്ധവിരുദ്ധ ജ്വാല സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻറ് പരിസരത്ത് ചേർന്ന പ്രതിഷേധ സംഗമത്തിൽ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ, മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ, അസിസ്റ്റൻറ് സെക്രട്ടറി എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. പി. കെ വിശ്വനാഥൻ, കെ. ശശിധരൻ, കെ. എസ് രമേശ് ചന്ദ്ര, ഇരിങ്ങൽ അനിൽ കുമാർ, പ്രദീപ് കണിയാരക്കൽ, വിജയഭാരതി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Share news