ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ വിതരണം ചെയ്തു
.
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് സഹായമായി സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗണത്തിൽ നടന്ന ചടങ്ങിൽ നാല് പേർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി. ക്ഷേമകാര്യ ചെയർപേഴ്സൺ സന്തോഷ് കുന്നുമ്മൽ അധ്യക്ഷതയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ് സ്കൂട്ടർ വിതരണം ഉദ്ഘാടനം ചെയ്തു.
.

.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജലീൽ, ശ്രീലത, ഷാനി, ശാന്തി എന്നിവർ ആശംസകൾ നേർന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാബിത ആശംസ അറിയിച്ചു. ക്ഷേമകാര്യ അംഗം വിജയൻ സ്വാഗതവും ശിശു വികസന പ്രൊജക്റ്റ് ഓഫീസർ അനിത കെ. എം നന്ദിയും പറഞ്ഞു.



