ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ വിതരണം ചെയ്തു
.
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് സഹായമായി സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ നാല് പേർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് സ്കൂട്ടർ വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ സന്തോഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജലീൽ, ശ്രീലത, ഷാനി, ശാന്തി എന്നിവർ സംസാരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാബിത ആശംസ അറിയിച്ചു. ചടങ്ങിൽ ക്ഷേമകാര്യ മെമ്പർ വിജയൻ സ്വാഗതവും
ശിശു വികസന പ്രൊജക്റ്റ് ഓഫീസർ അനിത കെ. എം നന്ദിയും പറഞ്ഞു.



