KOYILANDY DIARY.COM

The Perfect News Portal

ആധാർ കാർഡിൽ പേര് തെറ്റാണോ? തിരുത്താൻ പുതിയ നിബന്ധകൾ ഏർപ്പെടുത്തി കേന്ദ്രം

.

ആധാർ കാർഡിൽ പേര് മാറ്റുന്നതിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ പുതിയ നിയമം അനുസരിച്ച് ഇനി രണ്ട് തവണ മാത്രമേ ഒരാൾക്ക് പേര് മാറ്റാൻ കഴിയുകയുള്ളു. അത് കൂടാതെ ജനന തീയതി മാറ്റുന്നതിനും നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് ഒറ്റ തവണ മാത്രമേ ജനന തീയതി മാറ്റാൻ ഇനി അവസരം ഉണ്ടാവുകയുള്ളു. ഇതുമായി ബന്ധപ്പെട്ട് UIDAI ഉത്തരവ് പുറത്തിറക്കി.

 

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെ നിരവധി തട്ടിപ്പുകൾ രാജ്യത്താകമാനം നടക്കുന്നത് കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ആധാർ തിരുത്തുന്നതിന് പുതിയ നിയന്ത്രങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണം തട്ടിപ്പുകൾ തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Advertisements

 

അതേസമയം, വിലാസം തിരുത്തുന്നതിന് നിബന്ധനകൾ ഒന്നും തന്നെ പുതുതായി ഏർപ്പെടുത്തിയിട്ടില്ല. അതിന് പരിധി ഇതുവരെ കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടില്ല. ആധാർ വിവരങ്ങൾ മാറ്റുമ്പോൾ ചില രേഖകൾ നിർബന്ധമായും അപ്ഡേറ്റ് ചെയേണ്ടതാണ്. വോട്ടർ ഐഡി, വൈദ്യുതി ബിൽ തുടങ്ങിയ രേഖകൾ ഉപയോഗിച്ച് ആധാറിലെ വിലാസം മാറ്റാൻ കഴിയും. ഇത് കൂടാതെ പാസ്പോർട്ടും ഉപയോ​ഗിക്കാവുന്നതാണ്.

 

Share news