KOYILANDY DIARY.COM

The Perfect News Portal

പാചകവാതക പ്രതിസന്ധി അതിരൂക്ഷം; എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ ഇന്ന്

.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രൂപപ്പെട്ട ഇന്ധനക്ഷാമം സാധാരണ ജനജീവിതത്തെ ഗുരുതര പ്രതിസന്ധിയിലാക്കി മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്തും പാചകവാതക പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ സംഘടിപ്പിക്കും.

 

തിരുവനന്തപുരത്ത് ജി പി ഒക്ക് മുന്നിലാണ് പ്രതിഷേധം. എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസവും എൽ ഡി എഫിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലായിരുന്നു പ്രതിഷേധം.

Advertisements

 

 

സംഘർഷം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ എൽപിജി വിതരണത്തിൽ തടസ്സമുണ്ടാകുകയും വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിലയ്‌ക്കുകയും ചെയ്തത് കേന്ദ്രസർക്കാരിന്റെ ഗുരുതര വീ‍ഴ്ചയാണ്. മോദി സർക്കാരിന്റെ യുഎസ്‌ വിധേയത്വത്തിലൂന്നിയ നയമാണ് ഇന്ധനക്ഷാമം സൃഷ്ടിച്ചതെന്ന വ്യപാക വിമർശനവും ഉയരുന്നുണ്ട്.

 

അതേസമയം സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ക്ഷാമം തടയുന്നതിന്റെ ഭാഗമായി മുൻഗണനാ ക്രമം നിശ്ചയിക്കും. കൂടാതെ കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെൻ്റ് സംഘം രൂപീകരിക്കാനും തീരുമാനമായി.

 

Share news