കൊയിലാണ്ടി സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി സബ്ട്രഷറിക്കായി നിർമ്മിച്ച കെട്ടിടം സംസ്ഥാന ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ ശിലാഫലകം അനാഛാദനം ചെയ്തു. നഗരസഭാ ഇ എം എസ് ടൗൺ ഹാളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്ഥലപരിമിതി മൂലം പ്രവർത്തനത്തിൽ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് പുതിയ കെട്ടിട നിർമ്മാണത്തിന് സർക്കാർ തീരുമാനമെടുത്തത്. മുൻ എംഎൽഎ ആയിരുന്ന കെ ദാസൻ്റെ ഇടപെടലിൻ്റെ ഭാഗമായി സർക്കാരിൽ നിന്ന് ലഭിച്ച 2 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്.
.

.
നേരത്തെ ട്രഷറി പ്രവർത്തിച്ചിരുന്ന 9.22 സെൻ്റ് സ്ഥലം റവന്യൂവിൻ്റെ ഉടമസ്ഥതയിൽ കെട്ടിട നിർമ്മാണത്തിനായി ട്രഷറി വകുപ്പിന് അനുമതി ലഭിക്കുകയായിരുന്നു. കാനത്തിൽ ജമീല എംഎൽഎയുടെ നിരന്തര ഇടപെടലിൻ്റെ ഭാഗമായി 2025 ഏപ്രിൽ 29ന് നിർമ്മാണ ഉദ്ഘാടനം നടത്തുകയും തുടർന്ന് അതിവേഗതയിൽ പ്രവർത്തനം നടത്തുകയുമായിരുന്നു. പ്രവർത്തന സൗകര്യത്തിനായി 2023 ജൂലായ് 19 മുതൽ ട്രഷറി താൽക്കാലികമായി അരങ്ങാടത്തേക്ക് മാറ്റിയിരുന്നു. ഏപ്രിൽ അവസാനത്തോടെ ട്രഷറിയുടെ മുഴുവൻ പ്രവർത്തനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
.

.

.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി ഷിനിലേഷ്, നഗരസഭാ വൈസ് ചെയർപേഴ്സൺ സി ടി ബിന്ദു, നഗരസഭാ സ്ഥിരം സമിതി ചെയർമാൻ എ സുധാകരൻ, ഉള്ള്യേരി പഞ്ചായത്ത് പ്രസിഡൻ്റ് പി നാസർ, മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, രാഷട്രീയ പാർട്ടി നേതാക്കളായ അഡ്വ. സുനിൽ മോഹൻ, മുരളിധരൻ തോറോത്ത്, വി പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ്, സി രമേശൻ, ടി കെ രാധാകൃഷ്ണൻ, എന്നിവരും ഇ ഷാജു, കെ ഷിബിൻ, സാജിദ് അഹമ്മദ്, സി അപ്പുക്കുട്ടി, രവീന്ദ്രൻ മണമൽ, സി ബാലകൃഷ്ണൻ, ടി സി പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറി ഓഫീസർ കെ റീജ സ്വാഗതവും സബ്ട്രഷറി ഓഫീസർ കെ ആർ ബിന്ദു നന്ദിയും പറഞ്ഞു.



