KOYILANDY DIARY.COM

The Perfect News Portal

കൃഷിക്കും. ഭവന നിർമ്മാണത്തിനും, മാലിന്യ പരിപാലനത്തിനും മുൻഗണന. കൊയിലാണ്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു

.
കൊയിലാണ്ടി: കൃഷിക്കും. ഭവന നിർമ്മാണത്തിനും, മാലിന്യ പരിപാലനത്തിനും മുൻഗണന നൽകി കൊയിലാണ്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. 150,00,71,731 രൂപ വരവും 125,82,54,737 രൂപ ചിലവും 24,18,16,994 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് 2026-27 ബജറ്റ്. നഗരസഭ ചെയർപേഴ്‌സൺ യു.കെ. ചന്ദ്രൻ്റെ അധ്യക്ഷനായിൽ വൈസ് ചെയർപേഴ്സൺ സി.ടി.ബിന്ദു ബജറ്റ് അവതരിപ്പിച്ചു. 
.
.
പ്രധാന ബജറ്റ് നിർദ്ദേശങ്ങൾ
  • 227 കോടി രൂപയുടെ സമഗ്ര കൂടിവെള്ള പദ്ധതി ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കുന്നു.
  • 2.64 കോടി രൂപയിൽ സമ്പൂർണ്ണ ഭവന പദ്ധതി
  • താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പ്രവൃത്തി 40 കോടി രൂപയിൽ പൂർത്തിയാക്കും.
  • വലിയമലയിൽ സ്‌മശാനത്തിന് 2 കോടി.
  • ഗതാഗത വികസനത്തിന് 6 കോടി.
  • നഗരത്തിൽ സ്റ്റാൻ്റേർഡൈസ്‌ഡ് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം സ്ഥാപിക്കുന്നതിന് 25 ലക്ഷം.
  • പെരുവട്ടൂർ ട്ടൂർ പന്തലായനി വിയ്യൂർ എന്നിവടങ്ങളിൽ കളിസ്ഥലം.
  • ഈശ്വരൻ ചിറ പാറക്കുളം നവീകരിച്ച് നീന്തൽ കുളമാക്കും
  • നഗരാസൂത്രണത്തിന് യു.ഐ.ഡി.എഫ് പദ്ധതിയിൽ 7 കോടി
  • നഗരത്തിൽ ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിന് 2 കോടി.
  • കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ പ്രവൃത്തി ത്വരിതപ്പെടുത്തും.
  • നഗരത്തിൽ ഷി ക്രയേറ്റിവിറ്റി സെൻ്റർ-കുടുംബശ്രീ കെട്ടിടം നിർമ്മിക്കുവാൻ 3 കോടി.
  • 13. കൊല്ലം പാർക്ക്, ജി.വി.എച്ച്.എസ്.എസ് എന്നിവടങ്ങളിൽ വാന നിരീക്ഷണ കേന്ദ്രം.
  • 75 ലക്ഷം രൂപയിൽ വായനാരി തോട് നവീകരിക്കും.
  • ഹോപ്പ് ആരോഗ്യ ബോധവൽക്കരണ പദ്ധതി.
  • റെയിൽവേസ്റ്റേഷൻ റോഡ് ഹരിത പാതയാക്കും.
  • മൂത്താമ്പി പാലത്തിൽ സൂയിസൈഡ് സേഫ്റ്റ് ഫെൻസ് സ്ഥാപിക്കും.
  • തെരുവുനായ ശല്യം നിയന്ത്രിക്കാൻ എ.ബി.സി പദ്ധതി.
  • മുതിർന്ന പൌരൻമാർക്ക് പകൽ വീടുകൾ മൂവിംഗ് ലബോറട്ടറി.
  • വലിയമലയിൽ വെറ്റിനറി സർവ്വകലാശാല ഓഫ് കേമ്പസ്.
  • പെരുവട്ടൂരിൽ കാലിക്കറ്റ് സർവ്വകലാശാല സബ്സെന്റർ
  • സ്മാർട്ട് കൊയിലാണ്ടി സമഗ്ര ശുചിത്വ പദ്ധതി.
  • പ്രവാസി ഡാറ്റാ ബാങ്ക് തയ്യാറാക്കും.
  • മന്ദമംഗലം പാറപ്പള്ളി ഹാർബർ പ്രദേശങ്ങളിൽ വിനോദ വിശ്രമ കേന്ദ്രങ്ങൾ.
  • കണ്ടൽ മ്യൂസിയം നവീകരിക്കും.
  • അണേല വട്ടക്കുന്ന് ഉന്നതി വികസനത്തിന് 1കോടി.
Share news