മേപ്പയ്യൂരിൽ വീ ദ പീപ്പിൾ യുദ്ധവിരുദ്ധ റാലി നടത്തി
മേപ്പയ്യൂർ: ഇറാന് മേലുള്ള അമേരിക്കൻ – ഇസ്രായേൽ കടന്നാക്രമണം അവസാനിപ്പിക്കുക, പശ്ചിമേഷ്യയെ അസ്ഥിരീകരിക്കുന്ന യുദ്ധം അവസാനിപ്പിക്കുക, ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി മേപ്പയ്യൂരിൽ യുദ്ധവിരുദ്ധ റാലി നടത്തി.
.

.
വീ ദ പീപ്പിൾ സംഘടിപ്പിച്ച റാലിക്ക് പി.കെ. പ്രിയേഷ് കുമാർ, പി.കെ. സത്യൻ, ഷമീദ് പൊന്നൻ കണ്ടി, വി.എ. ബാലകൃഷ്ണൻ, കെ. സുരാജൻ,എൽ.ബി. ലിൻജിത്ത്, പി.കെ. അർഷാദ്, പി. ജെറീഷ് എന്നിവർ നേതൃത്വം നൽകി.



