സ്വർണവില കുറഞ്ഞു; പവന് 1,24,680 രൂപ
.
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെക്കാള്‍ 360 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,24,680 രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്വർണത്തിന് രണ്ടു തവണ വില വർദ്ധിച്ചിരുന്നു.

രാവിലെ ഒരു പവന് 1,24,520 രൂപയും ഉച്ചയ്ക്ക് ശേഷം 1,25,040 രൂപയുമായിരുന്നു. 520 രൂപയുടെ വർധനവാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ഒരു പവന് വർധിച്ചത്. 15,585 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില. 15,630 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാമിൻ്റെ വില. അതേസമയം, ഇസ്രയേൽ – ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇടയ്ക്കിടെയുള്ള വില വർധനവിനെ അധികം ഭയക്കേണ്ടതില്ലെന്നും സ്വർണത്തിന് വില ഇടിയാൻ ഇനിയും സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ഇറാൻ സംഘർഷവും താരിഫ് അനിശ്ചിതത്വങ്ങളും സ്വർണത്തിന് പിന്തുണ നൽകുന്നുണ്ടെങ്കിലും ചരിത്രം വിലയിരുത്തുമ്പോൾ ഈ ലോഹങ്ങളുടെ വില ഇനിയും താഴേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.




