KOYILANDY DIARY.COM

The Perfect News Portal

തളിയിൽ ഗോവിന്ദൻ പിഷാരടിയെ അനുസ്മരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം കാവിലമ്മയുടെ പ്രധാന നാന്ദകത്തിന് ഉണ്ടമാല കെട്ടികൊണ്ടിരുന്ന തളിയിൽ ഗോവിന്ദൻ പിഷാരടിയെ അനുസ്മരണ സമിതി അനുസ്മരിച്ചു. പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് അംഗം ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു. ഓട്ടൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എ. ശ്രീകുമാരൻ നായർ, ടി.ടി. നാരായണൻ, ദാസൻ കുന്നുമ്മൽ, മുരളി കൊണ്ടക്കാട്ടിൽ കിഴക്കയിൽ എന്നിവർ ഉണ്ണികൃഷ്ണൻ സംസാരിച്ചു.
Share news