KOYILANDY DIARY.COM

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന്റെ ജനറൽ ബോഡിയോഗം നടത്തി

.
കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന്റെ ജനറൽ ബോഡിയോഗം നടത്തി. ജില്ലാ സെക്രട്ടറി കെ.എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രഭാകരൻ എൻ.കെ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പൊന്നമ്മ ടീച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും വരവുചെലവു കണക്കും അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അശോകൻ ഇടവന, ജില്ലാകമ്മിറ്റി അംഗം ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വയോജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളുടെ ശാശ്വത പരിഹാരങ്ങൾക്കായി ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി കുസുമലത ടീച്ചർ സ്വാഗതവും വനിതാ ഫോറം ജോയിന്റ് സെക്രട്ടറി ശാന്ത പി.പി നന്ദിയും പറഞ്ഞു.
Share news