KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ ക്യാമ്പ് നടത്തി

.
കൊയിലാണ്ടി: അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിലെ പാട്ടും വിളക്കും മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പ് കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പക്ടർ കെ. സുമിത് കുമാർ ഉദ്ഘാടനം ചെയ്തു. ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോട്, മിംസ് ആശുപത്രി കോഴിക്കോട് എന്നിവിടങ്ങളിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു.

ഡോ. മനോജ്, ഡോ. നിയാസ് എന്നിവർ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ തൃപുര അധ്യക്ഷത വഹിച്ചു.  സുധാകരൻ കിടാവ്, ഗോപി ചോയി മഠത്തിൽ എന്നിവർ ആശംസകളർപ്പിച്ചു.
ഭാസ്കരൻ മാസ്റ്റർ സ്വാഗതവും വിശ്വനാഥൻ കൊളപ്പേരി നന്ദിയും പറഞ്ഞു.

Share news