KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ; ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും

.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. നാഷണൽ പെൻഷൻ സ്കീമിന് (NPS) പകരമായി അഷ്വേർഡ് പെൻഷൻ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മിനിമം പെൻഷൻ ഉറപ്പാക്കുന്ന ഈ പുതിയ പദ്ധതി 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.

 

2026 ഏപ്രിൽ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമോ നാഷണല്‍ പെന്‍ഷന്‍ സ്കീമോ തെരഞ്ഞെടുക്കാം. നിലവില്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം തെരഞ്ഞെടുക്കാനും അവസരമുണ്ട്.

Advertisements

 

വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമിലെ പരമാവധി പെന്‍ഷന്‍ തുക. ഇത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയില്‍ അടിസ്ഥാനമാക്കിയായിരിക്കും കണക്കുകൂട്ടുക. ക്ഷാമാശ്വാസവും (ഡി.ആര്‍) ഇതിനോടൊപ്പം ഉണ്ടാകും. പരമാവധി പെന്‍ഷന്‍ ലഭിക്കുന്നതിന് 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകള്‍ പ്രത്യേകമായി ഇറക്കും.

Share news