KOYILANDY DIARY.COM

The Perfect News Portal

ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് കേരള സ്റ്റോറി 2 നിർമാതാക്കൾ; ബംഗാളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

.

ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് കേരള സ്റ്റോറി 2 നിർമാതാക്കൾ. ബംഗാളിൽ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സിനിമയുടെ റിലീസ് കോടതി തടഞ്ഞ സാഹചര്യത്തിലാണ് സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ വഴിയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

 

അതേസമയം, കേരള സ്റ്റോറി 2 നിർമാതാക്കൾക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകാമെന്ന് ഹൈക്കോടതി പറഞ്ഞു. ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചാണ് അനുമതി നൽകിയിരിക്കുന്നത്. സിനിമയുടെ റിലീസിൽ സ്റ്റേ നിലനിൽക്കെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിലാണ് ഹർജി നൽകിയിരിക്കുന്നത്. മുംബൈയിലും ബംഗാളിലും ഓണ്‍ലൈനില്‍ ടിക്കറ്റ് വിറ്റഴിച്ചുവെന്ന് ഹര്‍ജിക്കാര്‍ കോടതിയിൽ അറിയിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!