രാവിലെ ഉണരുമ്പോൾ തലവേദന ഉണ്ടാകാറുണ്ടോ? കാരണങ്ങൾ ഇവയൊക്കെയാണ്, അവഗണിക്കരുത്
.
മിക്ക ആളുകൾക്കും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഒന്നാണ് ഉറക്കം ഉണരുമ്പോൾ ഉണ്ടാകുന്ന തലവേദന. പല കാരണങ്ങൾ കൊണ്ടാണ് തലവേദന ഉണ്ടാകുന്നത്. നല്ല തലവേദന അനുഭവപ്പെടുകയാണെങ്കിൽ, ഡോക്ടറെ കാണേണ്ടത് ആവശ്യകരമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തലവേദന ഒഴിവാക്കാൻ കഴിയും. രാവിലെ തലവേദനയ്ക്കുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായ ഉറക്കം തലവേദനയ്ക്ക് കാരണമാകും. ഉറക്കത്തിൽ അറിയാതെ പല്ല് പൊടിക്കുകയോ കടിക്കുകയോ ചെയ്യുന്നത് തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. ഇത് പേശികളെ ബാധിക്കുകയും രാവിലെ വേദനയുണ്ടാക്കുകയും ചെയ്യുന്നു. നിർജ്ജലീകരണം ആണ് തലവേദനയുടെ അടുത്ത കാരണങ്ങളിൽ ഒന്ന്.

രാത്രിയിൽ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തതും വിയർപ്പിലൂടെ വെള്ളം നഷ്ടപ്പെടുന്നതും രാവിലെ തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. അലർജിയോ സൈനസ് അണുബാധയോ ഉണ്ടെങ്കിലും രാവിലെ തലവേദന ഉണ്ടാവാം. രാവിലെ ഉണരുമ്പോൾ ഉണ്ടാകുന്ന തലവേദനകളിൽ ഒന്നാണ് ടെൻഷൻ കൊണ്ട് ഉണ്ടാകുന്ന തലവേദന.




