KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് മേപ്പാടി തൃക്കൈപറ്റ ഉന്നതിക്കൊപ്പം ഓണാഘോഷം നടത്തി

.
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്  മേപ്പാടി തൃക്കൈപറ്റ ആദിവാസി ഉന്നതി നിവാസികളോടൊപ്പം ഓണം ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് നിഷിത്ത് കുമാർ എം ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ഉന്നതിയിലെ നൂറോളം കുടുംബങ്ങളിലേക്ക് ഓണ സമ്മാനമായി ഭക്ഷണ കിറ്റ് വിതരണം ചെയ്തു. എൻ എസ് എസ് വയനാട് ജില്ലാ കോർഡിനേറ്റർ  ശ്യാൽ കെ. എസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ സി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
.
.
കൊയിലാണ്ടി മുൻ  എൻ എസ് എസ് ക്ലസ്റ്റർ കോ-ഓർഡിനേറ്റർ കെ പി അനിൽ കുമാർ മുഖ്യഭാഷണം നടത്തി. പൊതുപ്രവർത്തകനായ വിനോദ് എം.ബി, അധ്യാപകരായ മിഥുൻ മോഹൻ സി, പ്രവീണ ടി.സി, റോഷ്ന വി.എം, ലജിന വി.എൽ, പി. ഹരികുമാർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊയിൽക്കാവ് എച്ച് എസ് എസ് വോളണ്ടിയേർസ് കലാപരിപാടികൾ അവതരിപ്പിച്ചു. കമലാക്ഷി (അധ്യാപിക, ശ്രീലക്ഷ്മി വിദ്യാനികേതൻ തൃക്കൈപറ്റ) നന്ദി പറഞ്ഞു.
Share news
error: Content is protected !!