KOYILANDY DIARY.COM

The Perfect News Portal

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ യുവസംഗമം

.
കീഴരിയൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ യുവസംഗമം കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ. പി. സ്‌കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാകമ്മിറ്റി അംഗം കെ.സി. ദിലീപ് കുമാർ അദ്ധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി പി. പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.

കീഴരിയൂർ യൂണിറ്റ് കമ്മറ്റി സെക്രട്ടറി ഡോ. യദുനന്ദൻ, പ്രസിഡണ്ട് സി.കെ. ബാലകൃഷ്ണൻ, റിസോഴ്‌സ് പേഴ്സൻമാരായ ആദർശ് എൻ.എസ്, ജിതിൻരാജ് എം.ജി, നിഷിത. ടി, റയീസ് ടി.കെ, ആതിര ടി. എം എന്നിവർ സംസാരിച്ചു. വിനോദ് ആതിര സ്വാഗതവും വി.പി. സദാനന്ദൻ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!