പന്തലായനി സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയം നഗരസഭാ ചെയർ പേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ രണ്ട് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി മുപ്പത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ഓപ്പൺ ഓഡിറ്റോറിയം പണികഴിപ്പിച്ചത്. ഒരേ സമയം അറുനൂറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയം നഗരസഭയുടെ പരിധിയിലുള്ള സ്കൂളുകളിൽ ആദ്യമായാണ് പൂർത്തീകരിക്കുന്നത്.
.

.
നഗരസഭയുടെ ഓണ സമ്മാനമായാണ് സ്കൂളിന് ഓഡിറ്റോറിയം സമർപ്പിക്കുന്നതെന്ന് യു.കെ. ചന്ദ്രൻ പറഞ്ഞു. വിശാലമായ ഓഡിറ്റോറിയം കൂടിയാകുമ്പോൾ പഠനത്തോടൊപ്പം വിവിധ കലാകായിക പ്രവർത്തനങ്ങളിൽ പരിശീലനം നടത്തി വളരെയേറെ മുന്നേറാൻ സാധിക്കുമെന്ന് യു.കെ ചന്ദ്രൻ അഭിപ്രായപ്പെട്ടു. നഗരസഭ വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എം. നജീബ് മുഖ്യപ്രഭാഷണം നടത്തി.
.

.
ഓവർസിയർ കെ. സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പിടിഎയുടെ ഉപഹാരം യു.കെ. ചന്ദ്രൻ കെ. സജീവന് സമ്മാനിച്ചു. വാർഡ് കൗൺസിലറും പിടിഎ പ്രസിഡണ്ടുമായ പി.എം. ബിജു, കൗൺസിലർമാരായ കെ. ഷനിത്ത്, ഷമീം, എസ്എംസി ചെയർമാൻ പ്രമോദ് രാരോത്ത്, എസ് എസ് ജി കൺവീനർ അൻസാർ കൊല്ലം, എച്ച് എം ഇൻ ചാർജ് പി.സി. പ്രവിത, മദർ പിടിഎ പ്രസിഡണ്ട് പി. പ്രജിഷ ,
എം.എം. ചന്ദ്രൻ, കെ.കെ വിനോദ് കുമാർ, ൃമണി മരലൂർ, ബൽരാജ് സാഹു എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബീന പൂവത്തിൽ സ്വാഗതവും ഡെപ്യൂട്ടി എച്ച്എം
പി. രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.



