അനുരഞ്ജ് ചികിത്സ സഹായ കമ്മിറ്റിയിലേക്ക് ഫണ്ട് കൈമാറി കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ
.
കൊയിലാണ്ടി: കൊല്ലം സ്വദേശി അനുരഞ്ജ് ചികിത്സ സഹായ കമ്മിറ്റിയിലേക്ക് ഫണ്ട് കൈമാറി കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ. കൊല്ലം ചൈതന്യ റസി. അസോസിയേഷൻ കുടുംബാംഗമായ ചോയ്യ്യാട്ടിൽ അനുരഞ്ജിൻ്റെ ചികിത്സാ സഹായാർത്ഥം സമാഹരിച്ച 81000 രൂപയുടെ ചെക്ക് 44-ാം വാർഡ് കൗൺസിലറും അനുരഞ്ജ് ചികിത്സാ സഹായ ജനകീയ കമ്മിറ്റിയുടെ ചെയർ പേഴ്സണുമായ ഷാദിയക്ക് കൈമാറി. എൻ.വി. വത്സൻ അദ്ധ്യക്ഷത വഹിച്ചു.

അനുരഞ്ജ് ഗുരുതരമായ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലാണ്. വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത ഉള്ളതിനാൽ നാട്ടുകാർ രൂപീകരിച്ച ചികിത്സ സഹായ കമ്മിറ്റിയിലേക്ക് ഫണ്ട് ബിന്ദു കീഴയിൽ ഷാദിയക്ക് കൈമാറി. ചടങ്ങിൽ കമ്മറ്റി കൺവീനർ വി.വി. സുധാകരൻ, ഉമേഷ് കൊല്ലം, രാധാകുമാർ, അൻസാർ കൊല്ലം, രവീന്ദ്രൻ നായർ മുണ്ടക്കൽ, ബാബു പൂണാട്ടിൽ, ഗിരീഷ് കെ ശശി കോയച്ചാട്ടിൽ എന്നിവർ സംസാരിച്ചു.



