കൊയിലാണ്ടി മനയടത്ത് പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
.
കൊയിലാണ്ടി: മനയടത്ത് പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന് തന്ത്രി എറാഞ്ചേരി ഹരിഗോവിന്ദൻ നമ്പൂതിരിപ്പാട്, മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, മേൽശാന്തി ഗണപതിയാർ മഠം നാരായണ ശർമ്മ എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച കൊടിയേറ്റം, ശ്രീബലി എഴുന്നള്ളിപ്പ്, ചെണ്ടമേളം അരങ്ങേറ്റം, കലാപരിപാടികൾ. ഫിബ്രവരി 26-ന് ഭക്തിഗാനമേള, താലപ്പൊലിയാേടെ കഴകം വരവ്, തിരുവാതിരക്കളി, കൈകൊട്ടിക്കളി,
കലാമണ്ഡലം ശിവദാസൻ മാരാർ, കലാമണ്ഡലം സനൂപ്, സരുൺ മാധവ്
പിഷാരികാവ് എന്നിവർ ചേർന്നുള്ള തായമ്പക, എഴുന്നള്ളിപ്പ്.

27-ന് ചെറിയ വിളക്ക്, കരോക്കെ ഭക്തിഗാനമേള, അന്നദാനം, ഇളനീർക്കുല വരവ്, ടീം ഏകാക്ഷയുടെ നൃത്ത പരിപാടി, കല്പാത്തി ബാലകൃഷ്ണൻ്റെ തായമ്പക, സർപ്പബലി, എഴുന്നള്ളിപ്പ്. 28 – ന് പ്രസാദ ഊട്ട്, നീറ്റി കരുവാൻ തിറ, ഇളനീർ കുല വരവ്, രാഗതരംഗ് ഓർക്കസ്ട്രയുടെ ഗാനമേള, എഴുന്നള്ളിപ്പ്. മാർച്ച് ഒന്നിന് താലപ്പൊലി, പ്രസാദ ഊട്ട്, ആഘോഷവരവുകൾ, ഭഗവതിത്തിറ, താലപ്പൊലി എഴുന്നള്ളിപ്പ്, ആലിൻ കീഴ് മേളം, വിവിധ തറയാട്ടങ്ങൾ, നാന്ദകം എഴുന്നള്ളിപ്പ്, ഉത്തമ ഗുരുതി തർപ്പണം, കൊടിയിറക്കം എന്നിവയോടെ ഉത്സവം സമാപിക്കും.



