KOYILANDY DIARY.COM

The Perfect News Portal

വിരുന്നുകണ്ടി കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മേൽശാന്തി കോച്ചപ്പന്റെ പുരയിൽ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് കൊടിയേറിയത്. ഫെബ്രുവരി 15-ന് രാത്രി പുതിയാപ്പ ഭജന സമിതിയുടെ ഭജന. 16-ന് ഗുരുപാദം സ്റ്റേറ്റ് സെക്രട്ടറി ശ്രീകാന്തിന്റെ പ്രഭാഷണം, സ്കോളർഷിപ്പ് വിതരണം. 17-ന് കലാമണ്ഡലം കാർത്തികേയനും കലാമണ്ഡലം സുപ്രഭയും നയിക്കുന്ന സംഗീതാർച്ചന, ശീവേലി എഴുന്നള്ളിപ്പ് ദേവീഗാനവും നൃത്തവും. 18-ന് പ്രാദേശിക കലാകാരന്മാരുടെ പരിപാടി.
19-ന് ചെറിയ വിളക്ക്, തായമ്പക, കാലിക്കറ്റ് സാഗർ കമ്മ്യൂണിക്കേഷന്റെ മെലഡി നൈറ്റ്. 20ന് വലിയ വിളക്ക്, മൂവാറ്റുപുഴ വൈറബി ഓർക്കസ്ട്രയുടെ ഗാനമേള, നാന്തകം എഴുന്നള്ളിപ്പ്, പഞ്ചാരിമേളം. 21ന് താലപ്പൊലി, മേളകലാനിധി പെരുമനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോട് കൂടിയ നാന്തകം എഴുന്നള്ളിപ്പ്, വർണ വിസ്മയം എന്നിവയോടെ ഉത്സവം സമാപിക്കും.
Share news