KOYILANDY DIARY.COM

The Perfect News Portal

എൻ.ജി.ഒ. അസോസിയേഷൻ നവജീവന യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവ ജീവന യാത്രയ്ക്ക് കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം ഒരുക്കിയ സ്വീകരണം കെ.പി.സി.സി. അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ദിനേശൻ, കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡൻ്റ് പി. കെ. അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി.
.
.
കെ.ജി.ഒ.യു താലൂക്ക് പ്രസിഡൻ്റ് സാജിദ് അഹമ്മദ്, എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ജി.എസ് ഉമാശങ്കർ, കെ. പ്രദീപൻ, ബിനു കോറോത്ത്, മോബിഷ് പി. തോമസ് ജില്ലാ ട്രഷറർ എം. ഷാജീവ് കുമാർ എന്നിവർ സംസാരിച്ചു. എൻ.ജി.ഒ. അസോസിയേഷൻ സാംസ്കാരിക വിഭാഗമായ അരങ്ങ് പ്രവർത്തകർ അവതരിപ്പിച്ച “പത്തിൽ മാർക്കെത്ര ” എന്ന തെരുവ് നാടകവുമുണ്ടായി.
.
.
“സ്റ്റോപ്പ് ഓർഗനൈസ്ഡ് ലൂട്ട്” എന്ന മുദ്രാവാക്യമുയർത്തിയുള്ള യാത്രയിൽ ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡൻ്റ് എ.എം ജാഫർഖാനും സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സുനിൽ വൈസ് ക്യാപ്റ്റനും സംസ്ഥാന ട്രഷറർ വി.പി. ബോബിൻ മാനേജരുമാണ്. യാത്ര 20ന് നെയ്യാറ്റിൻകരയിൽ സമാപിക്കും.
Share news