KOYILANDY DIARY.COM

The Perfect News Portal

കേരള ഫോക്ക്‌ലോർ അക്കാദമിയുടെ 2023 ലെ പ്രഥമ നൂലലങ്കാര കല പുരസ്കാരം കലാകാരൻ ബാബു കൊളപ്പള്ളിക്ക്

.
തിരുവനന്തപുരം: കേരള ഫോക്ക്‌ലോർ അക്കാദമിയുടെ 2023 ലെ പ്രഥമ നൂലലങ്കാര കല പുരസ്കാരം കലാകാരൻ ബാബു കൊളപ്പള്ളിക്ക്. തിരുവനന്തപുരം തൈക്കാട് പോലീസ് മൈതാനിയിൽ നടന്ന കേരള ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച ചടങ്ങിൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ദിവ്യ എസ്. അയ്യർ ഐഎഎസ് പുരസ്കാരം സമ്മാനിച്ചു.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ ഒ. എസ്. ഉണ്ണികൃഷ്ണൻ, സെക്രട്ടറി എ. വി. അജയകുമാർ എന്നിവർ പങ്കെടുത്തു.
Share news