KOYILANDY DIARY.COM

The Perfect News Portal

LDF വടക്കൻ മേഖലാ ജനമുന്നേറ്റ യാത്രയ്ക്ക് 8ന് കൊയിലാണ്ടിയിൽ സ്വീകരണം നൽകും

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജനമുന്നേറ്റ യാത്രയ്ക്ക് 8ന് ഞായറാഴ്ച രാവിലെ കൊയിലാണ്ടിയിൽ ഉജ്വല സ്വീകരണം നൽകുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റ് പരിസരത്ത് രാവിലെ 10 മണിക്കാണ് സ്വീകരണം. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ, കാനത്തിൽ ജമീല എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതെല്ലാം സ്വീകരണത്തിൽ വിശദീകരിക്കും.
.
.
ജാഥാ ക്യാപ്റ്റനെ കൂടാതെ കെ എസ്‌ സലീഖ (സിപിഐ എം), പി സന്തോഷ്‌ കുമാര്‍ എംപി (സിപിഐ), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ്‌ എം), പി പി ദിവാകരന്‍ (ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ ജനതാദള്‍), അഡ്വ. പി എം സുരേഷ്‌ ബാബു (എന്‍സിപി), മനയത്ത്‌ ചന്ദ്രന്‍ (ആര്‍ജെഡി), ബാബു ഗോപിനാഥ്‌ (കോണ്‍ഗ്രസ്‌ എസ്‌), ⁠വടകോട്‌ മോനച്ചന്‍ (കേരള കോണ്‍ഗ്രസ്‌ ബി), അഡ്വ. എ ജെ ജോസഫ്‌ (ജനാധിപത്യ കേരള കോണ്‍ഗ്രസ്‌), ⁠കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), അഡ്വ. നൈസ്‌ മാത്യു (കേരള കോണ്‍ഗ്രസ്‌ സ്കറിയ) എന്നിവരാണ് ജാഥാംഗങ്ങൾ.
.
.
രാവിലെ പോസ്റ്റ് ഓഫീസ് പരിസരത്തുവച്ച് സ്വീകരിച്ച് സ്വീകരണ കേന്ദ്രത്തിലേക്ക് ജാഥയെ ആനയിക്കുമെന്ന് കെ കെ മുഹമ്മദ്, കെ ദാസൻ, ടി കെ ചന്ദ്രൻ, രാമചന്ദ്രൻ കുയ്യാണ്ടി, ഇ കെ അജിത്ത്, സി രമേശൻ, കെ ഷിജു, അബ്ദുള്ള എന്നിവർ അറിയിച്ചു.
Share news