കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ പവിത (38) നിര്യാതയായി
കൊയിലാണ്ടി കോമത്ത്കര, കണ്ടോത്ത് മീത്തൽ [ഇന്ദ്രപ്രസ്ഥം] രജിലേഷിൻ്റെ (ആർമി) ഭാര്യ പവിത (38) പൂനെയിൽ നിര്യാതയായി. പൂനെയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം. കുറുവങ്ങാട് പത്മനാഭൻ്റെയും വസന്തയുടെയും മകളാണ്. മക്കൾ: ആദിദേവ്, ദർശിക് ദേവ്. സഹോദരൻ: പവിലേഷ്. മൃതദേഹം: ശനിയാഴ്ച രാവിലെ വീട്ടിൽ എത്തും.



