KOYILANDY DIARY.COM

The Perfect News Portal

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വീണ്ടും മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു എന്ന് മോൻസൺ

.

മോൻസന്റെ വീട്ടിൽ മോഷണമെന്ന് പരാതി. പുരാവസ്തു തട്ടിപ്പ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പൊലീസ് പരിശോധന നടത്തുന്നു. പരോളിലുള്ള മോൻസണുമായാണ് പരിശോധന നടത്തുന്നത്. 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു എന്ന് മോൻസൺ പറഞ്ഞു. സ്വർണ ഖുറാനുകൾ, വാച്ചുകൾ എന്നിവ നഷ്ടപ്പെട്ടു.

കഴിഞ്ഞ വർഷം മാർച്ചിലും മോഷണം നടന്നിരുന്നു. മോണ്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഷണം നടന്നതായാണ് മകന്‍ മനസ് മോണ്‍സന്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു.

Advertisements
Share news