കൊയിലാണ്ടി, ഗുരുതരമായ കരൾ രോഗം വന്ന് ചികിത്സ അത്യാവശ്യമായ സതീശൻ വർണ്ണം ചികിത്സാസഹായം തേടുന്നു. ഫോട്ടോഗ്രാഫറായ അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായ ചികിത്സാ ചെലവ് സമാഹരിക്കാൻ കൊയിലാണ്ടിയിൽ ജനകീയ കമ്മിറ്റി വിളിച്ചു ചേർത്തു. ഷാഫി പറമ്പിൽ എംപി, കനത്തിൽ ജമീല എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് എന്നിവർ രക്ഷാധികാരികളായും സുധ കിഴക്കെപ്പാട്ട് ചെയർമാൻ, അഡ്വ. കെ. സത്യൻ വൈസ് ചെയർമാനായും, കൺവീനറായി സതീശൻ മണമൽ, ട്രഷറർ സഫീർ വി സി ൧൪ അംഗം കമ്മിറ്റി രൂപീകരിച്ചു. കമ്മറ്റിയിൽ എക്സിക്യൂട്ടീവ് മെമ്പർമാരായി 14 പേരെയും തിരഞ്ഞെടുത്തു അഡ്വ : കെ സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുധാ കിഴക്കേ പ്പാട്ട്( ചെയർപേഴ്സൺ കൊയിലാണ്ടി നഗരസഭ ) ഉദ്ഘാടനം ചെയ്തു, ചന്ദ്രശേഖരൻ പന്തലായിനി, വി ടി സുരേന്ദ്രൻ , യു കെ ചന്ദ്രൻ,എം എം ശ്രീധരൻ, സി കെ ജയദേവൻ, ശ്രീലാൽ പെരുവട്ടൂർ, ജിഷാന്ത് ആർ എന്നിവർ സംസാരിച്ചു
