KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 74,040 രൂപയായി

ഇന്നലെ കത്തിക്കയറിയ സ്വർണവില കുറഞ്ഞു. 1,000 രൂപ കുറഞ്ഞ് പവന് 74,040 രൂപയായി. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയായി. ഇന്നലെ ഗ്രാമിന് 95 രൂപ ഉയർന്ന് വില 9,380 രൂപയും പവനു 760 രൂപ ഉയർന്ന് 75,040 രൂപയുമായിരുന്നു.

ഈ മാസം ആദ്യം 72,160 രൂപയായിരുന്നു ഒരു പവന്റെ വില. 23 ദിവസം കൊണ്ട് ഒരു പവന്റെ വിലയിലുണ്ടായത് 2,880 രൂപയുടെ വർധനയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 9 നാണ്, 72,000 രൂപ. ഈ വർഷം ആദ്യം 57,200 രൂപയായിരുന്നു വില. ആറ് മാസം കൊണ്ട് ഒരു പവന് കൂടിയത് 17,840 രൂപയാണ്.

 

Share news
error: Content is protected !!