KOYILANDY DIARY.COM

The Perfect News Portal

ബാലസംഘം പള്ളിക്കര മേഖല സമ്മേളനം സെൻട്രൽ എൽ.പി സ്കൂളിൽ നടന്നു

ബാലസംഘം പള്ളിക്കര മേഖല സമ്മേളനം പള്ളിക്കര സെൻട്രൽ എൽ.പി സ്കൂളിൽ നടന്നു. ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി അഭയ് രാജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അനുശ്രീ ടി യുടെ അധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബാലസംഘം പയ്യോളി ഏരിയ സെക്രട്ടറി തേജു സുനിൽ, ഏരിയ കൺവീനർ ടി ഷീബ, മേഖല കൺവീനർ ജി കെ ബാബു, ബാലസംഘം മേഖല അക്കാദമിക് സമിതി അംഗം സി കെ രാജൻ, സിപിഐ(എം) പള്ളിക്കര ലോക്കൽ സെക്രട്ടറി അനിൽ കരുവാണ്ടി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി നിഹാല നൗഷാദ് സ്വാഗതം പറഞ്ഞു.

മേഖല സമ്മേളനത്തോടനുബന്ധിച്ചു നടന്ന ‘ശാസ്ത്രത്തിലേക്ക് ഒരെത്തിനോട്ടം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ കൊളാഷ് മത്സരത്തിൽ വിജയികളായ യൂണിറ്റുകൾക്ക് സമ്മാനങ്ങൾ നൽകി. സമ്മേളനം പുതിയ മേഖല സെക്രട്ടറി ആയി അനുശ്രീ ടിയെയും പ്രസിഡന്റായി അഷിത ലക്ഷ്മിയേയും മേഖല കൺവീനർ ആയി ജി കെ ബാബുവിനെയും കോർഡിനേറ്റർ ആയി വിജിഷ അനിലിനെയും തിരഞ്ഞെടുത്തു. പരിപാടിക്ക് പുതിയ മേഖല പ്രസിഡണ്ട് നന്ദി പറഞ്ഞു.

Share news
error: Content is protected !!