പള്ളിക്കര പെരവനാരി വീട്ടിൽ ടി.കെ. ഗോപാലകൃഷ്ണൻ നായർ (92) നിര്യാതനായി

തിക്കോടി: പൊതുവിദ്യാഭ്യാസ വകുപ്പ് റിട്ട. അക്കൗണ്ട്സ് ഓഫീസർ പള്ളിക്കര പെരവനാരി വീട്ടിൽ ടി.കെ. ഗോപാലകൃഷ്ണൻ നായർ (92) നിര്യാതനായി. സംസ്ക്കാരം: വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. പന്തലായനി പാറക്കണ്ടി കുടുംബാംഗമായിരുന്നു. ഭാര്യ: ടിസി ലീല (റിട്ട. അധ്യാപിക, പള്ളിക്കര സെൻട്രൽ എൽപി സ്കൂൾ).

മക്കൾ: ടി.സി. ആനന്ദ് കൃഷ്ണൻ (സോഫ്റ്റ് വേർ എഞ്ചിനീയർ, ബാംഗ്ലൂർ) ടി.സി. അനുപമ (എച്ച്എസ്.ടി, കൊയിലാണ്ടി പന്തലായനി ഗവ.ഹയർസെക്കണ്ടറി സ്കൂൾ). മരുമക്കൾ: കെ.കെ. സുധാകരൻ (പ്രിൻസിപ്പാൾ, ജിഎംഎച്ച്എസ്എസ്, ചീരാൽ, എകെഎസ്ടിയു പ്രസിഡണ്ട്) അഞ്ജുദാസ് (CMRIT, ബാംഗ്ലൂർ).

