KOYILANDY DIARY.COM

The Perfect News Portal

കസ്റ്റഡിയിലുള്ള പ്രതിയുടെ കൈ വിലങ്ങ് കുടുങ്ങി. അഗ്നി രക്ഷാ സേന വിലങ്ങ് മുറിച്ചു മാറ്റി

കൊയിലാണ്ടി: പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ കൈയിലെ വിലങ്ങ് അഴിക്കാൻ പറ്റാതായി. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങളുടെ സഹായം തേടി പോലീസ്. ഒടുവിൽ സേനാംഗങ്ങൾ സ്റ്റേഷനിൽ എത്തി പ്രതിയുടെ കൈവിലങ് മുറിച്ചു മാറ്റി കൊടുത്തു. 
.
.
ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വെച്ച് പ്രതിയുടെ കൈ വിലങ് കയ്യിൽ കുടുങ്ങിയത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ  സേനാംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ഇർഷാദ് പികെ, സിജിത്ത് സി, നവീൻ എന്നിവർ എത്തി കട്ടർ ഉപയോഗിച്ച് കൈവിലങ്ങ് അഴിച്ചുമാറ്റി.
Share news
error: Content is protected !!