KOYILANDY DIARY.COM

The Perfect News Portal

ബൈക്ക് മോഷ്ടാവിനെ പിടികൂടി

 മാവൂർ: ബൈക്ക് മോഷ്ടാവിനെ പിടികൂടി. ഒളവണ്ണ സ്വദേശിയായ പടിഞ്ഞാറ് വീട്ടിൽ നിഖിൽ (33) നെ ആണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 22- ാം തിയ്യതി ചെറൂപ്പ മാടാരിതാഴത്തുള്ള മലബാർ ഹോളോബ്രിക്സ് കമ്പനിയുടെ അടുത്ത് നിർത്തിയിട്ടിരുന്ന ചെറൂപ്പ സ്വദേശിയായ അനീഷിന്റെ ഹീറോ ഹോണ്ട സ്പ്ലണ്ടർ മോട്ടോർ സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട് മാവൂർ പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസ്സിന്റെ അന്വേഷണത്തിന്റെ ഭാഗമായി നിരവധി സിസിടിവി ദൃശ്യങ്ങളുടെയും, മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിയെ പറ്റി മനസ്സിലാക്കുകയും, സൈബർസെല്ലുമായി ബന്ധപ്പെട്ട് പ്രതിയുടെ ലൊക്കേഷൻ മനസ്സിലാക്കി വെള്ളിയാഴ്ച (29.11.2024) കോഴിക്കോട് കോർട്ട് റോഡ് പരിസരത്ത് എത്തിയ പ്രതിയെ മാവൂർ എസ് ഐ സലിം മുട്ടത്തിന്റെ നേതൃത്വത്തിൽ SCPO മാരായ പ്രമോദ്, മുഹമ്മദ്, ദിലീപ്, നിധീഷ്, CPO സജീവ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്.
പോലീസിനെ കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിൻതുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ കൂട്ടുപ്രതിയെ പറ്റി മനസ്സിലാക്കുകയും, കൂട്ടുപ്രതിയുടെ വീടിന്റെ പിന്നിലുള്ള ഷെഡിൽനിന്ന് മോട്ടോർ സൈക്കിൾ മാവൂർ പോലീസ് കണ്ടെടുക്കുകയും ചെയ്തു. കൂട്ടുപ്രതിയെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Share news
error: Content is protected !!