KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിജയോത്സവം നടത്തി.

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും, ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനവും കാഴ്ചവെച്ച പ്രതിഭകളെയും, കുട്ടികളെ പ്രാപ്തരാക്കിയ അധ്യാപകരെയും പി.ടി.എ. യുടെ നേതൃത്വത്തിൽ 
അനുമോദിച്ചു. വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു.
പി.ടി.എ. വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത് അധ്യക്ഷത വഹിച്ചു.
.
.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, പി.കെ. അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, ടി.പി. ജസ മറിയം, പി.എം. ആയിഷ എന്നിവർ പ്രസംഗിച്ചു.
Share news
error: Content is protected !!