KOYILANDY DIARY.COM

The Perfect News Portal

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി സർക്കാർ

സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി സർക്കാർ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. വെന്റിലേറ്റര്‍ സൗകര്യമുള്ള എസി ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയും (10 കിലോ മീറ്റർ) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധികചാര്‍ജായി 50 രൂപ നിരക്കേര്‍പ്പെടുത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 350 രൂപയാണ്.

 

വെന്റിലേറ്ററില്ലാത്ത ഓക്‌സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 1500 രൂപയാണ്. കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയും വീതമായിരിക്കും. ട്രാവലർ എസി ആബുലൻസിന് 1000 രൂപയും കിലോ മീറ്ററിന് 30 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയും ആയിരിക്കും. ചെറിയ ഒമ്‌നി പോലുള്ള എസി ആംബുലന്‍സിന് 800 രൂപയും കിലോ മീറ്ററിന് 25 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയുമാണ്.

 

ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്‍ക്ക് 600 രൂപയാണ് മിനിമം ചാര്‍ജ്. വെയിറ്റിങ് ചാര്‍ജ് 150 രൂപയും കിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആര്‍സിസിയിലേക്ക് വരുന്ന രോഗികള്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും.

Advertisements

 

 

 

Share news
error: Content is protected !!