KOYILANDY DIARY

The Perfect News Portal

ഹോളിവുഡ് നടി സസാ ഗാബോര്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: വിഖ്യാത ഹോളിവുഡ് നടി സസാ ഗാബോര്‍(99) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ഭര്‍ത്താവ് ഫെഡറിക് വോണ്‍ അന്‍ഹള്‍ട്ടാണ് മരണവിവരം അറിയിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹംഗറിയില്‍ നിന്നും യുഎസിലേക്ക് കുടിയേറി പാര്‍ത്ത ഗാബോര്‍ 1952 ല്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഏഴുപതിലേറെ സിനിമകളില്‍ വേഷമിട്ട ഗാബോര്‍ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. ലിലി, മൗലിന്‍ റൗഞ്ച്, അരിവെര്‍ഡെര്‍സി ബേബി എന്നി സിനിമകളില്‍ മികച്ച വേഷങ്ങള്‍  കൈകാര്യം ചെയ്തിട്ടുണ്ട്.

1917 ഫെബ്രുവരി ആറിന് ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് സരി ഗാബോര്‍ എന്ന സസാ ഗാബോറിന്റെ ജനനം. 1936ല്‍ മിസ് ഹംഗറി പട്ടം കിട്ടിയെങ്കിലും പ്രായം കൃത്യമാക്കാത്തതിനാല്‍ അയോഗ്യയാക്കപ്പെട്ടു. ഇരുപതാം വയസില്‍ ആദ്യം വിവാഹം കഴിച്ച ഗാബോര്‍ പിന്നീടു ഒമ്പതു തവണ വീണ്ടും വിവാഹിതയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *