KOYILANDY DIARY.COM

The Perfect News Portal

മോദി ഗ്യരന്റിക്ക് ബദലുമായി ആംആദ്മി. പാർട്ടി ആസ്ഥാനത്ത് വെച്ച് 10 ഗ്യാരന്റികൾ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. സൗജന്യ വിദ്യാഭ്യാസം മുതൽ വൈദുതി വരെ ഇവയിൽ ഉൾപ്പെടും. ഗ്യാരൻ്റി ഇന്ത്യാ സഖ്യ നേതാക്കളുമായി ചർച്ച ചെയ്തിട്ടില്ല. എങ്കിലും ഇന്ത്യ സഖ്യ സർക്കാര് അധികാരത്തിൽ എത്തിയാൽ പദ്ധതികൾ നടപ്പാക്കും. പുതിയ ഭാരതത്തിനുള്ള കാഴ്ചപ്പാടാണ് 10 ഗ്യാരൻ്റി യിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉറപ്പാക്കുമെന്ന് പറഞ്ഞ കെജ്‌രിവാൾ മോദിയുടെ ഗ്യാരൻ്റിയിൽ വിശ്വസിക്കണോ കെജ്രിവാളിൻ്റെ ഗ്യരണ്ടിയിൽ വിശ്വസിക്കണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും പറഞ്ഞു.

Share news