ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കലാമേള സംഘടിപ്പിച്ചു
കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കലാമേള സംഘടിപ്പിച്ചു. കലാമേള എൻ.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. രാധാമണി കലാഞ്ജലി, രാജഗോപാലൻ മാസ്റ്റർ, രാജീവൻ മാസ്റ്റർ നരക്കോട് എന്നിവർ സംസാരിച്ചു. കെ. കെ മുരളി സ്വാഗതവും ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.
