KOYILANDY DIARY

The Perfect News Portal

സൗജന്യ വൈഫൈയുമായി ഇത്തിസലാത്ത്

ദുബൈ:ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കാന്‍ സൗജന്യ വൈഫൈയുമായി ഇത്തിസലാത്ത്. മാളുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ ആഘോഷദിനങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാകും. അതായത് സെപ്റ്റംബര്‍ 8 മുതല്‍ 17 വരെ.

യുഎഇയില്‍ മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇത്തിസലാത്ത് സൗജന്യ വൈഫൈ നല്‍കുന്നത്. യുഎഇ മൊബൈല്‍ നമ്ബറുള്ള ആര്‍ക്കും ഈ സേവനം ലഭ്യമാകുന്നതായിരിക്കും.

ഒരു പ്രാവശ്യം രജിസ്റ്റര്‍ ചെയ്താല്‍ ഇത്തിസലാത്ത് പിന്‍ നമ്ബര്‍ അടങ്ങുന്ന എസ് എം എസ് അയക്കും. മൊബൈല്‍ നമ്ബര്‍ ലോഗിനായിട്ടും പിന്‍ നമ്ബര്‍ പാസ് വേര്‍ഡ് ആയിട്ടും ഉപയോഗിക്കാം.

Advertisements