KOYILANDY DIARY

The Perfect News Portal

ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജയ്ക്ക് തലയില്‍ പന്തുകൊണ്ട് പരിക്ക്

നോയിഡ:ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജയ്ക്ക് തലയില്‍ പന്തുകൊണ്ട് പരിക്ക്. ഇന്ത്യ ബ്ലൂഇന്ത്യാ ഗ്രീന്‍ ദുലീപ് ട്രോഫി മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഇന്ത്യ ബ്ലൂവിന്റെ അറുപത്തി മൂന്നാം ഓവറിലായിരുന്നു ഇത്. ഓജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ പിന്നീട് വ്യക്തമാക്കി.

മിഡ് ഓണില്‍ ഇന്ത്യ ഗ്രീനിനായി ഫീല്‍ഡ് ചെയ്യുകയായിരുന്നു ഓജ. പങ്കജ് സിംഗ് അടിച്ചുപറത്തിയ പന്ത് നിലത്ത് തട്ടി അപ്രതീക്ഷിതമായി കുത്തി ഉയര്‍ന്ന് ഓജയുടെ തലയുടെ ഇടതുഭാഗത്ത് ഇടിക്കുകയായിരുന്നു. നിലത്തുവീണ് പുളഞ്ഞ ഓജയെ സ്ട്രെച്ചറിലാണ് പുറത്തെത്തിച്ചത്. ശ്രേയസ് ഗോപാലിന്റേതായിരുന്നു ഓവര്‍.