KOYILANDY DIARY.COM

The Perfect News Portal

കെ ജി ഒ എ കൊയിലാണ്ടി ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കെ ജി ഒ എ കൊയിലാണ്ടി ഏരിയ കമ്മറ്റി ഓഫീസ് കൊയിലാണ്ടി സാംസ്‌കാരിക നിലയത്തിൽ പ്രവർത്തനമാരംഭിച്ചു. മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ഏരിയ പ്രസിഡണ്ട് ഡോ. പ്രഭിത. വി. പി. അധ്യക്ഷതവഹിച്ചു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഏപ്രിൽ 3 നു കൊയിലാണ്ടിയിൽ വച്ചു നടക്കുന്ന അനുബന്ധ സെമിനാറിന്റെ സ്വാഗത സംഘം രൂപീകരണ യോഗവും നടന്നു.

ചടങ്ങിൽ കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ പി.പി. സുധാകരൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മിനി. കെ, കെ ജി ഒ എ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. രാജൻ, കെ.എം.സി.എസ്.യു ജില്ലാ സെക്രട്ടറി ഇ. ബാബു, കെ.ജി.എൻ.എ. ഏരിയ സെക്രട്ടറി ജൂബിലി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ശ്രീനാഥ്‌. എ. സ്വാഗതവും ഏരിയ ട്രഷറർ ഗീതാനന്ദൻ. ജി. നന്ദിയും പറഞ്ഞു.

Share news
error: Content is protected !!