KOYILANDY DIARY.COM

The Perfect News Portal

വീട്ടമ്മയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നു

തിരുവനന്തപുരം: പുല്ലുവിളയില്‍ വീട്ടമ്മയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നു. ചെമ്പകരാമന്‍ തുറയിലെ ഷിലുവമ്മ(64) എന്ന വീട്ടമ്മയെയാണ് നായ്‌കൂട്ടം കടിച്ചുകീറി കൊലപ്പെടുത്തിയത്. കൈ കാലുകള്‍ കടിച്ചു തിന്ന നിലയില്‍ കടപ്പുറത്തു നിന്നും ഷിലുവമ്മയെ മകന്‍ കണ്ടെത്തുകയായിരുന്നു.അമ്പതോളം വരുന്ന നായ്‌കൂട്ടമാണ് വീട്ടമ്മയെ ആക്രമിച്ചത്.

കടപ്പുറത്തേക്ക് പോയ ഷിലുവമ്മയെ കാണാതായതിനെ തുടര്‍ന്ന് മകന്‍ സെല്‍വരാജ് അന്വേഷിച്ചിറങ്ങഇയപ്പോഴാണ് നായകൂട്ടംകടിച്ചു വലിക്കുന്നത് കണ്ടത്. അല്‍പം ജീവനുണ്ടായ ഷിലുവമ്മയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചങ്കിലും മരിച്ചു.

പ്രദേശത്തെ ഡെയ്സി എന്ന വീട്ടമ്മെയും തെരുവ് നായക്കള്‍ കൂട്ടമായി എത്തി കടിച്ചുകീറി. ഗുരുതരമായ പരുക്കുകളോടെ ഡെയ്സിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

Share news