KOYILANDY DIARY.COM

The Perfect News Portal

പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണ്ണമെന്റ്  സംഘടിപ്പിച്ചു.

കൊയിലാണ്ടി: പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണ്ണമെന്റ്  സംഘടിപ്പിച്ചു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചാണ് കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റിയിൽ നിന്നും റൂറലിൽ നിന്നുമായി 6 ടീമുകൾ പങ്കെടുത്തു ഫൈനലിൽ റൂറൽ DHQ വിനെതിരെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ( SOG 11 ) വിജയിച്ചു. മാൻ ഓഫ് ദ സീരീസ് ആയി DHQ വിലെ പ്രജീഷിനെ തിരഞ്ഞെടുത്തു.
DHQRI Incharge റോയ് പത്മനാഭൻ, SOG റൂറൽ പാർട്ടികമാണ്ടർ കൃഷ്ണൻ, കൊയിലാണ്ടി ഫയർഫോർസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. വിജയികൾക്ക് മുൻ ഇന്ത്യൻ താരവും സർവ്വീസസ് താരവുമായിരുന്ന കുഞ്ഞി കണാരൻ ട്രോഫികൾ വിതരണം ചെയ്തു  കൊയിലാണ്ടി സ്കൂൾ മുൻ കായികാദ്ധ്യാപകൻ ജോതികുമാർ സന്നിഹിതനായിരുന്നു പോലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി രജീഷ് ചേമേരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
Share news
error: Content is protected !!