KOYILANDY DIARY.COM

The Perfect News Portal

ജെ.ആർ.സി. യൂണിറ്റ് ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷവുo

ചിങ്ങപുരം : വന്മുകം – എളമ്പിലാട് എം.എൽ.പി സ്കൂളിൽ ജെ.ആർ.സി.യൂണിറ്റ് ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷവുo കൊയിലാണ്ടി എസ്.ഐ. വിഷ്ണു സജീവ് സ്കൂൾ ലീഡർ കാർത്തിക പ്രഭീഷിനും, ജെ.ആർ.സി. ക്യാപ്റ്റൻ ഇസമുഹമ്മദിനും  സ്കാർഫ് അണിയിച്ച് നിർവ്വഹിച്ചു. പി ടി.എ പ്രസിഡണ്ട് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു.     

റെഡ്ക്രോസ് താലൂക്ക് സെക്രട്ടറി സി. ബാലൻ മുഖ്യാതിഥിയായി. പി.ടി.എ. വൈസ് പ്രസിഡന്റ് മൃദുല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ടി.എം. രജുല സ്വാതന്ത്ര്യ ദിന മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. നാലാം ക്ലാസിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി എസ്. ആർ. ലിയോൺജിത്ത് തയ്യാറാക്കിയ തപാൽ പെട്ടി എസ്. ഐ. വിഷ്ണു സജീവ് ഏറ്റുവാങ്ങി.   

പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത്, ജെ.ആർ.സി. കോ- ഓർഡിനേറ്റർ പി.കെ. അബ്ദുറഹ്മാൻ, എം.പി.ടി.എ.ചെയർപേഴ്സൺ എം.സി. സുനിത, വി.ടി. ഐശ്വര്യ, പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു. തുടർന്ന് രക്ഷിതാക്കളുടെയും, കുട്ടികളുടെയും വിവിധ പരിപാടികൾ അരങ്ങേറി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!